ബഹ്​റൈനിൽ പുതുതായി 146 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 127 പേർ വിദേശ ​തൊഴിലാളികളാണ്​. 18 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. വിദേശത്തുനിന്ന്​ തിരിച്ചെത്തിച്ച ഒരാൾക്കും രോഗം സ്​ഥിരീകരിച്ചു.

പുതുതായി 18 പേർ കൂടി സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു. നിലവിൽ 1909 പേരാണ്​ ബഹ്​റൈനിൽ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. 1762 പേരാണ്​ രാജ്യത്ത്​ ഇതുവരെ സുഖം പ്രാപിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here