യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിട്ടനുഭവിക്കുന്ന 100 ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റുകൾ നൽകുമെന്ന് ദുബായ് കേന്ദ്രമായുള്ള ഇൻറർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരിൽ വിമാനയാത്രാ ചെലവ് വഹിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ടിക്കറ്റുകൾ നൽകുകയെന്ന് ചെയർമാൻ ഷംസുദ്ദീൻ നെല്ലറയും സിഎസ്ആർ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന എ.കെ മുസ്തഫയും അറിയിച്ചു.

പ്രവാസികളിൽ ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ, ലോക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിങ് വിസയിൽ വന്ന് നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി നിവൃത്തി ഇല്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സയ്ക്ക് പോകാൻ സാമ്പത്തികശേഷി ഇല്ലാത്തവർ തുടങ്ങിയവരിൽ നിന്ന് എല്ലാം അർഹരായവരെ നേരിട്ടു കണ്ടെത്തിയാണ് ടിക്കറ്റ് നൽകുക.

ലോക് ഡൗൺ കാലയളവിൽ നൈഫ് അടക്കമുള്ള സ്ഥലങ്ങളിൽ ഭക്ഷണത്തിനായി വിഷമിച്ചിരുന്ന നിരവധി പേർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ വേണ്ടി ഐപിഎ സജീവമായി ഇടപെട്ടിരുന്നു. വരുംദിനങ്ങളിൽ സാധാരണ രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകളും മറ്റും വിതരണം ചെയ്യാനായി ഐ.പി.ഐ പദ്ധതിയിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here