കേരളത്തില്‍ ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടന്‍മേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധര്‍മ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ ജില്ലകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്ബന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മരണം 63 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 483 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 7 കെഎസ്‌ഇ ജീവനക്കാര്‍ക്കും, 3 കെഎല്‍എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here