യുഎഇ യില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 264 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. അതേസമയം ചികിത്സയിലായിരുന്ന 328 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,177 ആയി. ഇവരില്‍ 52,510 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 345 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6322 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 47,000 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

Courtesy : Gulfnews

ബലിപെരുന്നാൾ വിളിപ്പാടകലെ എത്തിയതോടെ അണിഞ്ഞൊരുങ്ങി നാട്. പ്രധാന തെരുവുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം വർണ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചാണ് പെരുന്നാളിനെ വരവേൽക്കുന്നത്. റോഡിന് മധ്യത്തിലായി സ്ഥാപിച്ച ബഹുവർണ വിളക്കുകളിൽ ഈദ് ആശംസകൾ മിന്നിത്തിളങ്ങിയതോടെ തലസ്ഥാന നഗരിക്ക് ഉത്സവ പ്രതീതി. കടുത്ത ചൂടിനെ പ്രതിരോധിക്കുംവിധത്തിൽ പ്രത്യേക വർണ വിളക്കുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here