സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ബുധനാഴ്​ച 2572 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 51,022 ആയി. ​പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്​. 1815 പേർക്കാണ്​ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​​. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം ഇതോടെ 78541 ആയി.

എന്നാൽ, ചികിത്സയിലുള്ളത്​ 27094 പേർ മാത്രമാണ്​. കഴിഞ്ഞ​ 24 മണിക്കൂറിനിടെ രാജ്യത്ത്​ 14 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. മക്ക (4), മദീന (1), ജിദ്ദ (7), റിയാദ്​ (2) എന്നിവിടങ്ങളിലാണ്​ മരണം. ഇതോടെ മൊത്തം മരണസംഖ്യ 425 ആയി.

രാജ്യത്താകെ ഇതുവരെ 7,54,268 കോവിഡ്​ പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 38ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനക്ക്​​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധന ആരംഭിച്ചിട്ടുണ്ട്​.

മക്കയിലും ജിദ്ദയിലും മരണനിരക്ക്​ ഉയരുക തന്നെയാണ്​. ജിദ്ദയിൽ ബുധനാഴ്​ച ഏഴുപേരാണ്​ മരിച്ചത്​. മക്കയിൽ നാലും. ഇതോടെ മക്കയിൽ 194ഉം ജിദ്ദയിൽ 122ഉം ആയി മരണസംഖ്യ. രാജ്യത്തെ കോവിഡ്​ സ്ഥിതി വിവരം അറിയിക്കുന്ന പതിവ്​ പ്രതിദിന വാർത്താസമ്മേളനം ബുധനാഴ്​ചയുണ്ടായില്ല. ദിനേനെയുള്ളത്​ അവസാനിപ്പിക്കുകയാണെന്നും പ്രത്യേകിച്ച്​ എന്തെങ്കിലും വിവരം അറിയിക്കാനുള്ളപ്പോൾ മാത്രം വാർത്തസമ്മേളനം വിളിക്കുമെന്നും ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി ചൊവ്വാഴ്​ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. പകരം മന്ത്രാലയം സമൂഹ മാധ്യങ്ങളിലൂടെയാണ്​ സ്ഥിതിവിവരങ്ങൾ അറിയിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here