ഒമാനിൽ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 255 പേർക്ക്. ഇതിൽ 89 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 8373 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2177 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​ മലയാളികളടക്കം 38 പേർ ഇതുവരെ മരണപ്പെട്ടു.

6158 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 136 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതർ 6307 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here