കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ അടുക്കുകയാണ് ​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ച്ചയായി നാലാം ദിവസമാണ്​ രാജ്യത്ത്​ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം മറി കടക്കുന്നത്​.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 1.38 കോടിയായി ഉയര്‍ന്നു . യു.എസ് (3.2 കോടി)​ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ്​ ഇന്ത്യക്ക് ​ പിന്നില്‍ മൂന്നാമത്​.കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ്​ മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന​ മരണ സംഖ്യയാണ്​​.

മഹാരാഷ്​ട്രയില്‍ 24 മണിക്കൂറിനിടെ 60000 ത്തിലധികം രോഗികളും 281 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . മഹാരാഷ്​ട്രക്ക് പിന്നാലെ കേരളം, കര്‍ണാടക, തമിഴ്​നദാട്​, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ്​ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

ലക്ഷക്കണക്കിനാളുകള്‍ ഒത്തു​ചേരുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളക്കിടെ 594 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 2,812 പേരാണ്​ നഗരത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here