എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍.പ്രാഥമിക ബിഡ്ഡുകള്‍ വിശകലനം ചെയ്ത ശേഷം യോഗ്യരായ ലേലക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ വെര്‍ച്വല്‍ ഡാറ്റ റൂമിലേക്ക് (വിഡിആര്‍) പ്രവേശനം നല്‍കിയതായും തുടര്‍ന്ന് നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചതായും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇടപാട് ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ബിഡ് ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

2007 ല്‍ ആഭ്യന്തര വിമാനക്കമ്ബനിയായ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതുമുതല്‍ നഷ്ടത്തിലായ എയര്‍ ഇന്ത്യയിലെ 100 ശതമാനം ഓഹരിയും സര്‍ക്കാര്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുകയാണ്. കൊവിഡ് -19 മൂലമാണ് ഓഹരി വില്‍പ്പന പ്രക്രിയ നീണ്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here