യുഎഇയില്‍ 2,022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 14,254 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 1,731 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1537 പേര്‍ കോവിഡ് കാരണം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 4,87,697 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,71,906 പേര്‍ ഇതുവരെ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here