രാജ്യത്ത് 24 മണിക്കൂറിനിടെ 18,795 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 26,030 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി.കഴിഞ്ഞ 200 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ 20 ,000 ത്തില്‍ താഴെയെത്തുന്നത്.

179 പേരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 447,373 ആയി. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത് ഇതുവരെ 33,697,581 പേര്‍ക്കാണ്. രാജ്യത്തെ ആകെ കേസുകളില്‍ 62.25 ശതമാനവും കേരളത്തില്‍ നിന്നുമാണ് . സംസ്ഥാനത്ത് ഇന്നലെ 11,699 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.

കേരളം -11,699, മിസോറാം -1,846, തമിഴ്നാട് 1,657, ആന്ധ്രാപ്രദേശ് 618, കര്‍ണാടക 504 എന്നിങ്ങനെയാണ്​ കോവിഡ്​ കേസുകള്‍ കൂടുതലുള്ള ആദ്യ അഞ്ച്​ സംസ്​ഥാനങ്ങള്‍. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്​ 86.86 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്​. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌, രാജ്യത്ത്​ രോഗം ഭേദമായവരുടെ നിരക്ക് 97.81 ശതമാനമാണ്. കഴിഞ്ഞ ദിവസം ഒരു കോടിക്ക്​ മുകളില്‍ വാക്​സിനാണ്​ രാജ്യത്ത്​ വിതരണം ചെയ്‍തത്. ഇതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 87 കോടി പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here