ഖത്തറില്‍ 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.24 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍. സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 211 പേര്‍ കൂടി. 6,173 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 24 യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ 198 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവില്‍ 2,799 പേരാണ് കോവിഡ് പോസിറ്റീവ്. 57 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമായ 8,49,738 പേരില്‍ 1,28,603 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,25,584 പേര്‍ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here