ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 30ാം മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു.

ഡല്‍ഹി ടീം ക്യാപ്ടന്‍ ശിഖര്‍ ധവാന്‍ 33 പന്തില്‍ 57 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി. ശ്രേയസ് അയ്യര്‍ 43 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. രാജസ്ഥാനു വേണ്ടി കളിച്ച ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സ് 35 പന്തില്‍ 41 റണ്‍സ് നേടി. സഞ്ചു സാംസണ്‍ 18 പന്തില്‍ 25 റണ്‍സ് നേടി. ഈ ഐ.പി.എല്‍ സീസണില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹി 46 റണ്‍സിന് വിജയം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here