2020-ലെ ആദ്യ മൂന്നു മാസങ്ങളിലായി 13.61 മില്യൺ ദിർഹമിന്റെ ആകെ വരുമാനം ഉണ്ടായതായി പ്രഖ്യാപിച്ചുകൊണ്ട് ദുബായിലെ ഔദ്യോഗിക ടെലികോം ദാതാക്കളായ എത്തിസലാത്ത്. ബുധനാഴ്ച പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ആയി 2.2 ബില്യൻ ദിർഹമാണ് ലാഭയിനത്തിൽ എത്തിസലാത്ത് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിൽ നിന്നും രണ്ടു ശതമാനം കുറവാണ് ലാഭത്തിൽ കമ്പനി നേരിട്ടിരിക്കുന്നതെങ്കിലും ആകെയുള്ള വരുമാനത്തിൽ ഒരു ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

യു.എ.ഇയിൽ നിന്നുമുള്ള എത്തിസലാത്തിൻറെ വരുമാനം കുറവാണെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ഉള്ള വരുമാനം 4% വർദ്ധനവിൽ എത്തി ആകെ 5.2 ബില്യൺ ദിർഹം ലാഭമാണ് കമ്പനി 2020 ലെ ആദ്യപാദം നേടിയത്. കോവിഡ് പശ്ചാത്തലത്തിൽ ഈ മാസം മുതൽ കമ്പനി നേരിടുന്ന നഷ്ടങ്ങൾ നികത്തി, വരുന്ന മാസങ്ങളിൽ ശക്തമായ പ്രകടനം കാഴ്ച വെക്കുമെന്നും എത്തിസലാത്ത് സൂചിപ്പിക്കുന്നു. നിലവിൽ എത്തിസലാത്തിന്
12.7 മില്യൺ ഉപഭോക്താക്കൾ യു.എ.ഇ യിലും 68.5 മില്യൺ ഉപഭോക്താക്കൾ ആഗോള തലത്തിലും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here