രണ്ടുദിവസമായി രേഖപ്പെടുത്തുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടതിൽ ഏറെ ആശ്വാസത്തിലായിരുന്നു ബ്രിട്ടീഷ് ജനത. ആയിരത്തിന് അടുത്തുണ്ടായിരുന്ന മരണനിരക്ക് 400 കളിലേക്ക് എത്തിയതോടെ കൂടി കൊറോണ വ്യാപനം ബ്രിട്ടനിൽ കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകൾപ്രകാരം ബ്രിട്ടനിൽ ഇന്നലെ മാത്രം നടന്നത് 823 മരണമാണ്.

ഇതോടുകൂടി ഇവിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 17,337 ആയി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ലോക്ഡൗണുകളും ഫലപ്രദമാകുന്നില്ല എന്നാണ് ബ്രിട്ടനിൽ നിന്നും പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ദിനംപ്രതി നാലായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ ഇതുവരെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 129,044 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here