മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ച്‌ രണ്ട് പേർ കൂടി മരിച്ചു. മുംബൈയിലും, പാട്നയിലുമാണ് മരണങ്ങള്‍ നടന്നത്. മുബൈ മഹാരാഷ്ട്രയില്‍ ചികിത്സയിലായിരുന്ന 63 കാരനാണ്​ മരിച്ചത്​. പാട്നയിൽ 38 വയസുകാരനും ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം ആറ് ആയി.

മഹാരാഷ്ട്രയിൽ ശനിയാഴ്​ചയാണ്​ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇയാള്‍ക്ക്​ ​നേരത്തേ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവക്ക്​ ചികിത്സ തേടിയിരുന്നു.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

കൊവിഡ് 19നെ പ്രതിരോധിക്കാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here