യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ 2 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ ഷംസി, ഖലീഫാ സഇൗദ് സുലൈമാന്‍ എന്നിവരാണ് പുതിയ മന്ത്രിമാർ.

സുപ്രീം പെട്രോളിയം കൗൺസിലിന്റെ മുൻ സെക്രട്ടറി ജനറലാണ് സഹമന്ത്രിസ്ഥാനമേറ്റെടുത്ത ഹമദ് മുബാറക് അൽ ഷംസി. ഖലീഫ സഇൗദ് സുലൈമാന് വൈസ് പ്രസിഡന്റിന്‍റെയും പ്രധാനമന്ത്രിയുടെയും ഹെഡ് ഒാഫ് സെറിമോണിയൽ ചുമതലയാണ് കാബിനറ്റ് റാങ്കോടെ നൽകിയത്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിയാലോചിച്ചാണ് പുതിയ മന്ത്രിമാരെ നിയോഗിച്ചതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഇരു മന്ത്രിമാർക്കും അദ്ദേഹം ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here