കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ 2020 മെയ് മാസം മുതൽ നടക്കാനിരുന്ന എൻജിനീയറിംഗ്-മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ബിരുദധാരികൾക്കുള്ള NEET-UG പരീക്ഷയും ജോയിൻറ് എൻട്രൻസ് എക്സാമായ JEE – മെയിൻ പരീക്ഷകളുമാണ് മാറ്റിവെക്കുന്നതായി കേന്ദ്ര മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചത്. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ വിദ്യാർഥികളിൽ നിന്ന് എടുത്ത ഡാറ്റ പ്രകാരം തയ്യാറാക്കിയ ഹാൾടിക്കറ്റുകൾ പുതുക്കിയ തീയതിയോനോടനുബന്ധിച്ച് മാത്രമേ വിതരണം ചെയ്യുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here