യുഎഇയിൽ കോവിഡ്19 ബാധിച്ച 10 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 2,628 പേർ കോവിഡ്19 മുക്തരായതായും 2,051 പേർക്ക് രോഗം ബാധിച്ചതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . രാജ്യത്തെ ആകെ രോഗികൾ 4,34,465. രോഗമുക്തി നേടിയവർ–4,16,105. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–16,936. ആകെ മരണസംഖ്യ–1,424.

കോവിഡ് : വിദ്യാർഥികൾക്ക് വെർച്വൽ ചാർട്ടർ സ്കൂൾ

കോവിഡ് ദുരിത ബാധിതരായ വിദ്യാർഥികൾക്ക് അബുദാബിയിൽ ആദ്യത്തെ വെർച്വൽ ചാർട്ടർ സ്കൂൾ ആരംഭിച്ചു. കോവിഡിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.lആകെ പരിശോധന 34.6 ദശലക്ഷം പുതുതായി 198,328 പേർക്ക് കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 34.6 ദശലക്ഷമായി.

അതേസമയം, രാജ്യത്ത് കർശന കോവിഡ് മാനദണ്ഡങ്ങൾ തുടർന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഉൗർജിതമായി നടക്കുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളിൽ ശക്തമായി തുടരുന്നുണ്ട്. നിയമലംഘകർക്കു പിഴ ചുമത്തുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തുവരുന്നു. ദുബായ് സാമ്പത്തിക വകുപ്പിലെ കമേഴ്സ്യൽ കോംപ്ലെയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം എമിറേറ്റിൽ പരിശോധനകൾ ശക്തമായി തുടരുന്നതായി അറിയിച്ചു.

കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചു. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിനു വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here