ഷാര്‍ജയില്‍ 213 ബോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.പൊതുസ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റി ഈ വര്‍ഷം 20,000 പരിശോധനാ കാമ്ബയിനുകള്‍ നടത്തിയിരുന്നു.നഗരത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി പറഞ്ഞു.

നഗരഭംഗി വര്‍ധിപ്പിക്കാനും ബീച്ചുകള്‍ സംരക്ഷിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ബോട്ടുകള്‍ക്ക് പുറമെ ഉപയോഗശൂന്യമായ നിലയില്‍ ട്രോളറുകള്‍, മറ്റ് മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും അധികൃതര്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here