സൗദിയിൽ കോവിഡ് ബാധിച്ച്​ 24 മണിക്കൂറിനിടെ 22 പേർ മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക (4), ജിദ്ദ (13), ദമ്മാം (2), ബുറൈദ (1), തബൂക്ക്​ (2) എന്നിവിടങ്ങളിലാണ്​ മരണം. 1863 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 64306 ആയി. പുതുതായി 1881 പേർക്ക്​ കോവിഡ്​ പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ്​ പോസിറ്റീവായവരുടെ മൊത്തം എണ്ണം 87142 ആയി​.

രാജ്യത്തെ വിവിധ ആശുപത്രികളിലായി 22312 ആളുകൾ ചികിത്സയിലുണ്ട്​. 24 മണിക്കൂറിനിടെ 15854 ​േകാവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 838,623 ആയി​. തിങ്കളാഴ്​ച നാല്​​ പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 224 ഉം 13​ പേർ മരിച്ചതിനാൽ​ ജിദ്ദയിൽ 165 ഉം ആയി​. കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 168 ആണ്​.

LEAVE A REPLY

Please enter your comment!
Please enter your name here