കേരളത്തിൽ ശനിയാഴ്ച 2397 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേർ രോഗമുക്തരായി. ശനിയാഴ്ച ആറ് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 408 പുതിയ രോഗികൾ‌. നിലവിൽ 23,277 പേർ ചികിത്സയിലുണ്ട്.

ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭാവിക ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കോവിഡ് വ്യാപനത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങൾ നിലനിൽക്കുന്ന സ്ഥലവുമാണ് കേരളം. ഇപ്പോഴാണ് കേരളത്തിൽ സമ്പർക്ക് വ്യാപനം കൂടിയത്. ക്രമാനുഗതമായാണ് രോഗികളുടെ എണ്ണം വർധിച്ചത്. ജാഗ്രതയുടെ ഫലമായാണ് ഈ രീതിയിൽ സംഭവിച്ചത്. രോഗികളുടെ എണ്ണം പൊടുന്നനെ കൂടുന്നത് തടയം. അല്ലെങ്കിൽ മരണവും കൂടും.

രോഗം പിടിപെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ദിച്ചേ മതിയാകു. ഓണം വലിയൊരു പ്രതീക്ഷയാണ്. പ്രകാശപൂർണമായ ഒരു കാലമുണ്ടെന്ന് പ്രതീക്ഷ നൽകുന്ന കാലം. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലം പണ്ടുണ്ടായിരുന്നു എന്ന് ആ സന്ദേശം പകർന്നു തരുന്നു. വറ്റാത്ത ഊർജത്തിന്റെ ഉറവിടമാണ് അത്. എല്ലാവരും സ്നേഹത്തിൽ സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം. ഓണമുണ്ണുന്നതും ഒത്തചേരുന്നതും മലയാളികളുടെ അഹ്ലാദകരമായ അനുഭവമാണ്.

ഏത് ഓണത്തിനും കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളികളുടെ ശീലം. ഇപ്പോൾ യാത്രകൾ നിയന്ത്രിക്കപ്പെട്ടു. ഓണത്തിന് സാധ്യമായ സഹായം എത്തിക്കാനും ആനുകൂല്യം നൽകാനും സർക്കാരിന് കഴിഞ്ഞു. എല്ലാ വിധ ഭേതചിന്തകൾക്കും അധീതമായി എല്ലാവരും ഒരുമിച്ചു കഴിയുന്ന ഒരു കാലമാവട്ടെ ഓണം. പരിമിധികളിൽനിന്നുകൊണ്ട് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ.

ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുേടയും വീടുകൾ സന്ദർശിക്കുന്ന പതിവ് ഒഴിവാക്കണം. ഓണക്കാലത്ത് വിപണികൾ സജീവമാകുന്നത് പതിവാണ്. ഇത്തവണ പരിമിതകളുണ്ട്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടുപോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിങ്ങിന് പോകണം. നേരത്തെ കടകളിൽ തിരക്കു കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന രീതി ഉണ്ടായിരുന്നു.

ഓരോ കടയുടേയും സാധ്യതയ്ക്കനുസരിച്ച് മാത്രമെ കടയ്ക്കുള്ളിൽ ഉണ്ടാകാൻ പാടുള്ളു. ഒരു കാരണവശാലും കട അടച്ചിടാൻ പാടില്ല. അങ്ങനെ വന്നാൽ വായു സഞ്ചാരം കുറയുകയും കോവിഡ് വ്യാപിക്കുകയും ചെയ്യും. വസ്ത്രങ്ങൾ ധരിച്ചു നോക്കി എടുക്കുന്നത് ഒഴിവാക്കണം. കടകളിൽ കയറിയാൽ ആവശ്യമുള്ള സാധങ്ങൾ മാത്രം എടുക്കുക. ബില്ല് പണമായി നൽകുന്നതിന് പകരം ഡിജിറ്റൽ ഇടപാട് നടത്താൻ ശ്രമിക്കണം. ബ്രേക്ക് ദ് ചെയിൻ കൗണ്ടറുകൾ സ്ഥാപിച്ചിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here