ബഹ്​റൈനിൽ 253 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 215 പേർ ​വിദേശ തൊഴിലാളികളാണ്​. 29 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 8160 പരിശോധനകളിലാണ്​ ഇത്രയും രോഗികളെ കണ്ടെത്തിയതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 3839 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്​. പുതുതായി 15 പേർ കൂടി രോഗമുക്​തി നേടിയിട്ടുണ്ട്​. ഇതോടെ രാജ്യത്ത്​ സുഖം പ്രാപിച്ചവരുടെ എണ്ണം 2220 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here