ലോകത്താകെ​ കോ​വി​ഡ്​ 19 ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷം ക​ട​ന്നു. 85,000 പേ​ർ മ​രി​ക്കു​ക​യും 13 ല​ക്ഷം പേ​ർ രോ​ഗ​ബാ​ധി​ത​രാ​വു​ക​യും ചെ​യ്​​ത യു.​എ​സാ​ണ്​ വൈ​റ​സ്​ ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ. അ​തി​വേ​ഗ കു​തി​പ്പു​മാ​യി റ​ഷ്യ പി​റ​കെ​യു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ്​​പെ​യി​ൻ​ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​. മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ളി​ൽ 33,000 ലേ​റെ മ​ര​ണ​വു​മാ​യി ബ്രി​ട്ട​ൻ ര​ണ്ടാ​മ​തും 31,000 ലേ​റെ​യു​ള്ള ഇ​റ്റ​ലി മൂ​ന്നാ​മ​തു​മു​ണ്ട്.

മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ സ്​​പെ​യി​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി എ​ന്നി​വ​യാ​ണ്​ അ​വ​ക്കു പി​റ​കി​ൽ. യൂ​റോ​പി​ൽ മൊ​ത്തം മ​ര​ണ​സം​ഖ്യ 160,000 ക​ട​ന്നി​ട്ടു​ണ്ട്. ഇ​ട​ക്കാ​ല​ത്ത്​ മ​ര​ണ​സം​ഖ്യ കു​റ​ഞ്ഞ സ്​​പെ​യി​നി​ൽ വ്യാ​ഴാ​ഴ്​​ച 2,00 ലേ​റെ പേ​​ർ മ​രി​ച്ച​ത്​ വീ​ണ്ടും ആ​ശ​ങ്ക ഉ​യ​ർ​ത്തി. വൈ​റ​സ്​ ആ​ദ്യം സ്​​ഥി​രീ​ക​രി​ച്ച ചൈ​ന​യി​ൽ നി​​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും പു​തി​യ കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​ത്​ അ​ധി​കൃ​​ത​രെ കു​ഴ​ക്കു​ന്നു​ണ്ട്. പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വൂ​ഹാ​നി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ബൃ​ഹ​ദ്​ ദൗ​ത്യ​ത്തി​ന്​ തു​ട​ക്ക​മാ​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here