കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസി ജനതക്ക് സഹായഹസ്തവുമായി മലയാളി ബിസിനസ്‌ സംരംഭക കൂട്ടായ്മയായ ഇൻറർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ഒരുക്കുന്ന സൗജന്യ മരുന്ന്​ വിതരണം നിരവധി പേർക്ക്​ ആശ്വാസമാവുന്നു.

വിസിറ്റിങ്ങ് വിസയിൽ എത്തിയവരും തൊഴിൽ നഷ്​ടപ്പെട്ടവരും മെഡിക്കൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ഇല്ലാത്തവരുമായ നിരവധി പേർക്ക്​ ചികിത്സ തേടാൻ വഴിയില്ലാതെ വന്നതോടെയാണ്​ ​ഐ.പി.എ ഈ സേവനവുമായി മുന്നോട്ടുവന്നതെന്ന്​ സി.എസ്​.ആർ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്ന എ.എ.കെ ഫ്രൂട്സ് ആൻറ്​ വെജിറ്റബിൾസ്​ എം.ഡി എ.എ.കെ മുസ്തഫ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ തന്നെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഐസലേഷൻ റൂമുകൾ ഒരുക്കാനും അവയിലേക്കാവശ്യമായ ബെഡ്, വിരിപ്പ് എന്നിവ വാങ്ങാനും ഭക്ഷണ കിറ്റുകൾ ഒരുക്കാനും രണ്ടു ലക്ഷം ദിർഹം ഐ.പി.എ ചെലവിട്ടിരുന്നു.

ഷാർജയിലും ദുബൈയിലുമുള്ള ഐ.പി.എ അംഗങ്ങളുടെ ഫാർമസികളുമായി സഹകരിച്ചാണ്​ ഈ പദ്ധതി മുന്നോട്ടു നീക്കുന്നത്​. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ആ മരുന്നിനു പകരമുള്ള മരുന്ന് എഴുതിക്കാൻ ഡോക്ടറെ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്​. മരുന്ന് ആവശ്യമുള്ളവർക്ക് 00971 52 820 1111 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here