ഇന്ന് ഒമാനിൽ 322 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഇത്രയധികം പേർക്ക്​ ഒരുദിവസം രോഗം സ്​ഥിരീകരിക്കുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളിൽ 242 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രോഗമുക്​തി നേടിയവരുടെ എണ്ണം 1289ൽ നിന്ന്​ 1303 ആയി ഉയർന്നിട്ടുണ്ട്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 3021 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 275 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here