കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസ് എച്ച് ഐ വി പോലെ സ്ഥിരമായി സമൂഹത്തിൽ നിലനിന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഇത് എത്രത്തോളം നിലനിക്കുമെന്നു പ്രവചിക്കാൻ സാധിക്കില്ലന്നും അതിനെ പ്രതിരോധിക്കാൻ ഒരു വലിയ ശ്രമം ആവശ്യമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം വിദഗ്ധൻ മൈക്ക് റയാൻ ഇതിനെക്കുറിച്ചു പറഞ്ഞത് ഒരുപക്ഷെ ഈ വൈറസ് ഒരിക്കലും നീങ്ങിപ്പോകുകയില്ലെന്നാണ് അതുപോലെ ഈ രോഗം എപ്പോൾ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാൻ കഴിയുമെന്ന് കരുതുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറിലധികം വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ പലതും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആണ്, എന്നാൽ കൊറോണ വൈറസുകൾക്കെതിരെ ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകളിൽ വിദഗ്ദ്ധർ ആശങ്കകുലരാണ്. മീസിൽസ് പോലുള്ള മറ്റ് രോഗങ്ങൾക്ക് വാക്സിനുകൾ നിലവിലുണ്ടെങ്കിലും പരിപൂർണമായി അവയൊന്നും നീക്കം ചെയാനായിട്ടില്ലെന്നും റയാൻ കുറിച്ചു.

ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഈ പകർച്ചവ്യാധിക്കിടയിലും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ എങ്ങനെ വീണ്ടും തുറക്കാമെന്ന ചോദ്യവുമായി പൊരുതുകയാണ്. പകർച്ചാവ്യാധി ഏകദേശം 4.3 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും 291,000 പേർ മരണത്തിനു കീഴടങ്ങിയതുമായാണ് റിപ്പോർട്ട്‌.”ഈ മഹാമാരിയിൽ നിന്ന് പുറത്തുവരാൻ കുറച്ച് സമയം എടുക്കുമെന്ന മനോഭാവത്തിലേക്ക് നാം പ്രവേശിക്കേണ്ടതുണ്ട്,” എന്ന് ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി വിഭാഗം വിദഗ്ധൻ മരിയ വാൻ കെർഖോവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here