കോവിഡ്-19 മൂലം ദിവസേനയുള്ള കേസുകളോ മരണങ്ങളോ കുറഞ്ഞിട്ടില്ലാത്തതിനാൽ കൂടുതൽ സാമ്പത്തിക നാശനഷ്ടങ്ങൾ തടയുന്നതിനായി വാഷിംഗ്ടൺ മേയർ യുഎസ് തലസ്ഥാനത്തിന്റെ ലോക്ക്ഡൗൺ നീട്ടി.

തലസ്ഥാനത്ത് മാത്രം 6,584 കേസുകളും 350 മരണങ്ങൾ ആണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ന്യൂയോർക്ക് പോലുള്ള ചില നഗരങ്ങളിൽ കേസുകളുടെ കുറവുണ്ടായതിനാലും ചില സ്റ്റേറ്റുകളിൽ ബിസിനസ്സ് വീണ്ടും തുറന്നതിനാലും അണുബാധ നിരക്ക് വർദ്ധിക്കുമെന്ന് ആശങ്കയുണ്ടെന്നും മേയർ പറഞ്ഞു.

കോവിഡ് -19 കാരണമുള്ള കേസുകളുടെയും മരണങ്ങളുടെയും എണ്ണം മുമ്പത്തെ പ്രവചനങ്ങളെക്കാൾ താഴെയാണ്. എന്നിട്ടും ചില പ്രദേശങ്ങളിൽ വീണ്ടും തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നും മേയർ കൂട്ടിച്ചേർത്തു. അതേസമയം, മേരിലാൻഡിന്റെ റിപ്പബ്ലിക്കൻ ഗവർണർ ലാറി ഹൊഗാൻ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് സ്റ്റേ-ഹോം ഓർഡർ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here