രാജ്യത്ത് 24 മണിക്കൂറിനിടെ 35,662 പേര്‍ കൂടി കോവിഡ് ബാധിതരായി. പുതുതായി 33,798 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 3,34,17,390 ആയി ഉയര്‍ന്നു . 281 കോവിഡ് മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,44,529 ആയി.രാജ്യത്താകമാനം 3,26,63,222 പേര്‍ രോഗമുക്തരായി .അതെ സമയം 3,40,639 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

ഇതിനിടെ വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ ലോക റെക്കോഡിട്ടു. 2.5 കോടി വാക്സിന്‍ ഡോസുകളാണ് ഇന്ത്യ ഇന്നലെ വിതരണം ചെയ്തത്. ചൈന ഒരു ദിവസം 2.47 കോടി വാക്സിന്‍ വിതരണം ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

LEAVE A REPLY

Please enter your comment!
Please enter your name here