സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു.നാട്ടിലേക്ക് മടങ്ങുന്നതിന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകളായിരുന്നു സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കിയാണ് ചര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തി വന്നിരുന്നത്. ഇതിനിടെ നിയന്ത്രണങ്ങള്‍ നീങ്ങി അയല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു.

ഇതോടെ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇതാണ് ചാര്ട്ടേഡ് സര് വീസുകളെ പ്രതിസന്ധിയിലാക്കിയത്. നിരക്കിളവും കൂടുതല്‍ ലഗേജ് അനുവദിക്കുന്നതുമാണ് യാത്രക്കാരെ കണക്ഷന് സര്‍വീസുകള്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here