ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
3,449 പേര് കോവിഡ് മൂലം ജീവന്വെടിഞ്ഞപ്പോള്, 3,20,289 പേര് കഴിഞ്ഞ ദിവസം രോഗമുക്തരായി. അതേസമയം, ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് ബാധയില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധയില്‍ കുറവുള്ളതയായി കേന്ദ്രം പറയുന്നത്.