യുഎഇയില്‍ ശനിയാഴ്ച 3,647 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 12 പേര്‍ കൂടി മരണപ്പെട്ടു. അതേസമയം 2,770 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 183,952 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗിളില്‍ രോഗബാധ കണ്ടെത്തിയത്. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,00,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,72,769 പേരാണ് ഇതിനോടകം രോഗമുക്തരായത്. 838 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 27,054 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here