ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ഗ്രഹാം തോര്‍പ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാലുടെസ്റ്റുകളടങ്ങുന്ന പരമ്ബരയിലെ മൂന്നു മത്സരങ്ങളില്‍ ബെയര്‍‌സ്റ്റോ ഇംഗ്ലണ്ടിന് വേണ്ടി കളിക്കും. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ബെയര്‍സ്‌റ്റോയ്ക്ക് ടീം വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡുള്ള താരത്തെ രണ്ടാം ടെസ്റ്റില്‍ തന്നെ കൊണ്ടുവരാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13-ന് ചെന്നൈയിലാണ് ആരംഭിക്കുക. ബെയര്‍‌സ്റ്റോ ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നും തോര്‍പ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here