കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 38,902 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത ആകെ കോവിഡ് രോഗികളുടെയെണ്ണം 10,77,618 ആയി വര്‍ദ്ധിച്ചു.ഇതില്‍ 3,73,379 പേര്‍ വിവിധ ആശുപത്രികളിലായി നിലവില്‍ ചികിത്സയിലുണ്ട്.

Covid India

കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ചു മരിച്ചത് 543 പേരാണ്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെയെണ്ണം 26,816 ആയി ഉയര്‍ന്നു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 30,000 കവിയുന്നത്.ഇന്ത്യയില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ചത് മഹാരാഷ്ട്രയേയാണ്. മഹാരാഷ്ട്രയില്‍ മാത്രം 3,00,937 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here