അബുദാബി: യുഎഇ യിൽ ഇന്ന് 2 മരണവും 460 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. 61 പേർ റിക്കവറി ചെയ്തതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. രാജ്യത്ത് ഇന്ന് 25,000ത്തിലധികം പരിശോധനകൾ നടത്തി. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 5825 ആയി ഉയർന്നു, ആകെ റിക്കവറി 1,095. ഇന്ന് മരണപ്പെട്ട രണ്ടു പേരും ഏഷ്യൻ പൗരന്മാരാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 35 ആവുകയും ചെയ്തു.

കേസുകൾ നേരത്തേ കണ്ടെത്തുന്നതിനായി, യു‌എഇ 14 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററുകൾ തുറന്നിട്ടുണ്ട്, ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിക്കാൻ കഴിയും. രാജ്യത്തുടനീളം പുതിയ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിദിനം 7,100 പേരെ ടെസ്റ്റ് ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങളും യുഎഇ ആരംഭിച്ചു. അവയുടെ ഫലപ്രാപ്തി ഗവേഷണം നടത്തുന്നു.

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി യുഎഇയിൽ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി സാനിറ്റൈസേഷൻ ഡ്രൈവ്, വീടുകളിലും ജോലിസ്ഥലങ്ങളിലും ശരിയായ ശുചിത്വത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ റെസിഡൻസി വിസകളും എൻട്രി പെർമിറ്റുകളും എമിറേറ്റ്സ് ഐഡികളും 2020 അവസാനം വരെ സാധുവായി തുടരും എന്നതാണ് യുഎഇ സർക്കാർ സ്വീകരിച്ച ഏറ്റവും പുതിയ നടപടികളിൽ ഒന്ന്. അബുദാബി, ദുബായ്, ഷാർജ മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here