ഒമാനിൽ ഞായറാഴ്​ച 513 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 334 പേരും വിദേശികളാണ്​. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച ശേഷം ഇതാദ്യമായാണ്​ ഇത്രയധികം പേർ വൈറസ്​ ബാധിതരാകുന്നു​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7770 ആയി.

അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1933 ആയി ഉയർന്നിട്ടുണ്ട്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 36 പേർ ഇതുവരെ മരണപ്പെട്ടു. 5801 പേരാണ്​ നിലവിൽഅസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 389 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ5909 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here