ദോ​ഹ: ഖ​ത്ത​റി​ന്റെ മ​രു​ന്നും ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ സ​ഹാ​യ ഹ​സ്ത​വു​മാ​യി 59ാമ​ത്തെ വി​മാ​നം ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷി​ലെ​ത്തി. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തി​നു പി​ന​നാ​ലെ നി​ല​ക്കാ​തെ തു​ട​രു​ന്ന സ​ഹാ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 37 ട​ൺ മാ​നു​ഷി​ക സ​ഹാ​യ വ​സ്തു​ക്ക​ളും വ​ഹി​ച്ചു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​യ​ച്ച വി​മാ​ന​ത്തി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണു​ള്ള​ത്. മൂ​ന്നു മാ​സ​ത്തി​നി​ടെ 59 വി​മാ​ന​ങ്ങ​ളി​ലാ​യി 1851 ട​ൺ വ​സ്തു​ക്ക​ൾ ഖ​ത്ത​ർ ഇ​തി​ന​ക​മെ​ത്തി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here