ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 73 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി. 680 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ കോവിഡ് രോ​ഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,11,266 ആയി ഉയര്‍ന്നു.

നിലവില്‍ 8,12,390 സജീവ കേസുകളാണുള്ളത്. 63,83,442 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here