സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1362 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 176 ഉം ആകെ കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍‌ 21518 പേരാണ് ചികിത്സയിലുള്ളത്. 139 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 21518 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 210 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി 3765 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം വൈകീട്ട് നാലു മണി വരെ 3397995 ആണ്. പതിമുവ്വായിരത്തോളം പേര്‍ക്ക് ഇന്ന് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും വിദേശികളാണ്. തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്. സ്വയം നിയന്ത്രണവും ശുചിത്വവും നിര്‍ബന്ധമാണ്. രോഗികളില്‍ എണ്‍പത്തിയൊമ്പത് ശതമാനം പുരുഷന്മാരാണ്. മൂന്ന് ശതമാനം കുട്ടികളിലും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here