ഇന്ത്യയിൽ ലോക്​ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര കാർഗോ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത്​ സംബന്ധിച്ച വിവരം പിന്നീട്​ അറിയിക്കുമെന്നും ഡി.ജി.സി.എ പ്രസ്​താവനയിലൂടെ അറിയിച്ചു.

കാർഗോ​ വിമാനങ്ങൾക്ക്​ പുറമേ ഡി.ജി.സി.എ അനുമതി നൽകിയ പ്രത്യേക വിമാനങ്ങൾക്കും സർവീസ്​ നടത്താം. ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരൻമാരെ തിരിച്ചെത്തിക്കാൻ പല രാജ്യങ്ങളും വിമാനങ്ങൾ അയക്കുന്നുണ്ട്​. കോവിഡ് 19 പ്രതിരോധത്തിൻെറ ഭാഗമായി ലോക്​ഡൗണ്‍ മേയ് 17 വരെ നീട്ടിയതോടെയാണ്​ വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here