ഖത്തറില്‍ കോവിഡ്-19 മരണസംഖ്യ 121 ആയി. 24 മണിക്കൂറിനിടെ മൂന്നുപേർ മരിച്ചു . പുതിയ രോഗികള്‍ 756. രോഗവിമുക്തര്‍ 88,583. 77 വയസുള്ള 2 പേരും 42 വയസുള്ള ഒരാളുമാണ് മരണമടഞ്ഞത് . 5,910 പേരില്‍ നടത്തിയ പരിശോധനയിലാണ് 756 പേർക്കു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,986 പേരാണു സുഖം പ്രാപിച്ചത്. ഇതോടെ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 88,583 ആയി ഉയര്‍ന്നു.

മൊത്തം രോഗബാധിതരുടെ എണ്ണം 98,653 ആണ്. നിലവില്‍ 9,949 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ 185 പേരാണുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 3,72,005 എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here