കഴിഞ്ഞ 24 മണിക്കൂറിനിടെ, ഇന്ത്യയില്‍ 78,761 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് ഒരുദിവസം ഇത്രയധികം പേര്‍ക്ക് ഒരു രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് മൊത്തം കേസുകളുടെ എണ്ണം 35 ലക്ഷം കവിഞ്ഞിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകള്‍ എഴുപതിനായിരം കടക്കുന്നത് ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ്. അറുപതിനായിരത്തിലേറെ പേര്‍ക്ക് കൊവിഡുണ്ടാകുന്നത് തുടര്‍ച്ചയായ ആറാം ദിവസവും.

കഴിഞ്ഞ ദിവസം കൂടുതല്‍ ഇളവുകള്‍ കേന്ദ്രം അനുവദിച്ചതിനാല്‍ വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നൂറ് പേരെ പങ്കെടുപ്പിച്ച്‌ പൊതുപരിപാടി നടത്താം എന്നതടക്കമുള്ള ഇളവുകളാണ് കഴിഞ്ഞ ദിവസം അണ്‍ലോക്ക്-4ല്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here