ഖത്തറിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹികജീവനക്കാര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പുതിയ നിയമം പുറപ്പെടുവിച്ചു. 2017ലെ 17ാം നമ്ബര്‍ നിയമമായാണ് ഇനി മുതല്‍ മിനിമം വേതന നിയമം അറിയപ്പെടുക. തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികളും പുതിയ നിയമത്തിെന്‍റ പരിധിയില്‍ ഉള്‍പ്പെടും.

ഏറെ നാളായി അവിദഗ്​ധ തൊഴിലാളികള്‍ക്ക്​ സ്ഥി​ര മി​നി​മം വേ​ത​നം നല്‍കുന്ന നിയമവുമായി ബന്ധപ്പെട്ട നടപടികളിലാണ്​ ​സര്‍ക്കാര്‍. ഇതിനുള്ള ശു​പാ​ര്‍ശ​ക​ള്‍ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ച്ച​താ​യി നേ​ര​ത്തെ ദോ​ഹ​യി​ലെ അന്താരാഷ്​ട്ര തൊഴില്‍ സംഘടന (ഐ.​എല്‍.ഒ) യുടെ ഓ​ഫി​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ദോ​ഹ​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ തൊ​ ഴി​ലാ​ളി​ക​ള്‍ എ​ത്തു​ന്ന ഇ​ന്ത്യ, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ശു​പാ​ര്‍ശ​ക​ള്‍ സ​മ​ര്‍പ്പി​ച്ച​ത്. നി​ല​വി​ല്‍ ഖത്തറില്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക മി​നി​മം വേ​ത​ന​മാ​ണ് ന​ല്‍കി വ​രു​ന്ന​ത്.

1000 റിയാല്‍ വേതനം

ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും പുതിയ നിയമപ്രകാരം 1000 റിയാല്‍ മിനിമം വേതനം നല്‍കണം. തൊഴിലാളികള്‍ക്ക് ന്യായമായ താമസസൗകര്യവും ഭക്ഷണവും നല്‍കുന്നില്ലെങ്കില്‍ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സിനായി 300 റിയാലും പുറമേ നല്‍കാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ ആറ് മാസം കഴിയുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

നിയമമനുസരിച്ചുള്ള മിനിമം വേതനത്തില്‍ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ തൊഴില്‍ കരാര്‍ തൊഴില്‍ ഉടമകള്‍ പുതിയനിയമമനുരിച്ച്‌​ പുതുക്കണം. തൊഴില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട്​ തൊഴില്‍ ഉടമകളുമായി യോജിച്ച്‌​ പ്രവര്‍ത്തിക്കും. തൊഴിലാളികളുടെ വേതനം സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക ദേശീയ സമിതിയുടെ കൂടിയാലോചന ഫലമായാണ് പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. മിഡിലീസ്​റ്റില്‍ മിനിമം വേതനം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ ഇതോടെ ചരിത്രം കുറിച്ചു.

മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

തൊഴില്‍ മാറുന്നതിന് എന്‍ ഒ സി വേണ്ട

രാജ്യത്ത് തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എന്‍ ഒ സി സംവിധാനം ഭരണ വികസന തൊഴില്‍ സാമൂഹ്യ മന്ത്രാലയം നീക്കം ചെയ്തു. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എന്‍ ഒ സി കൂടാതെ ജോലി മാറാന്‍ സാധിക്കും.

തൊഴിലാളികളുടെ താമസം, എന്‍ട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ചുള്ള 2014ലെ തൊഴില്‍ നിയമവ്യവസ്​ഥകളില്‍ ഭേദഗതി വരുത്തിയുള്ള 2020ലെ 18ാം നമ്ബര്‍ നിയമ ഉത്തരവും, 2015ലെ 21ാം നമ്ബര്‍ നിയമ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2020ലെ 19ാം നമ്ബര്‍ ഉത്തരവുമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതാണ് പുതിയ ഉത്തരവുകള്‍.

ഖത്തര്‍ തൊഴില്‍ വിപണിയില്‍ പുതിയ ഉണര്‍വ് വരുത്താന്‍ ഭരണകൂടത്തിെന്‍റ പുതിയ തൊഴില്‍ പരിഷ്കരണത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളിക്ക് മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും തൊഴിലുടമകള്‍ക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാര്‍ഥികളെ തേടുന്നതിനും പുതിയ നിയമപരിഷ്കാരങ്ങള്‍ സഹായകമാകും.

പുതിയ നിയമപ്രകാരം തൊഴിലാളിക്ക് മിനിമം വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ തര്‍ക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ നടപടികള്‍.

ആധുനികവും ചലനാത്മകവുമായ തൊഴില്‍ വിപണി സാധ്യമാക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിഷന്‍ 2030നെ മുന്‍നിര്‍ത്തി തൊഴില്‍ പരിഷ്കരണ രംഗത്ത് സുപ്രധാന നാഴികക്കല്ലാണ് പുതിയ നിയമങ്ങളെന്നും തൊഴിലാളിക്കും തൊഴിലുടമക്കും രാജ്യത്തിനും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും തൊഴില്‍ മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉഥ്മാന്‍ ഫഖ്റൂ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here