കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ 919 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 47859ഉം രോഗമുക്തി നേടിയവരുടെ എണ്ണം 38390 ഉം ആയി ഉയർന്നു. ഇന്ന് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് മരണ സംഖ്യ 359 ആയി.