ഇന്ന് ഒമാനിൽ 930 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 691 പേരും പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 16016 ആയി.

ഇന്ന്​ പുതുതായി ആരും മരണപ്പെടുകയോ ആർക്കും രോഗം ഭേദമാവുകയോ ചെയ്​തിട്ടില്ല. 72 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. രോഗം ഭേദമായവരുടെ എണ്ണം 3451 ആണ്​. 12493 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.

പുതിയ രോഗികളിൽ 757 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 12195 ആയി. 1958 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. 3128 പേരുടെ രോഗ പരിശോധനാ ഫലമാണ്​ ശനിയാഴ്​ച പ്രസിദ്ധീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here