ഖത്തറിൽ 957 പേർക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേർക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ 1066 ആണ്​. ഇതുവരെ 85709 പേർ പരിശോധനക്ക്​ വിധേയരായപ്പോൾ 11244 പേരിലാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. പത്ത്​ പേരാണ്​ രാജ്യത്ത്​ മരണപ്പെട്ടത്​. പുതുതായി രോഗം സ്​ഥിരീകരിക്കപ്പെടുന്നതിൽ ഭൂരിഭാഗവും വിവിധ മേഖലകളിലുള്ള ​പ്രവാസി തൊഴിലാളികളാണെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here