ദുബായ് : നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 26 ഷോപ്പുകൾ കൂടി ദുബായ് എക്കണോമി ഡിപ്പാർട്മെന്റ് അടച്ചുപൂട്ടി, 234 പേർക്ക് മുന്നറിയിപ്പ് നൽകുകയും 14 റീട്ടെയിലർമാർക്ക് പിഴ ചുമത്തുകയും ചെയ്തു. കോവിഡ് -19 മുൻകരുതൽ നടപടികളായ ഫെയ്‌സ് മാസ്കുകളും കയ്യുറകളും ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ എല്ലാ നിബന്ധനകളും വ്യാപാരികൾ പാലിക്കേണ്ടതുണ്ടെന്ന് ദുബായ് എക്കണോമിയിലെ കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സിസിസിപി) തിങ്കളാഴ്ച വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here