ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റാങ്കിങ്ങില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് -എൻ ഐ.ആര്.എഫ്) രാജ്യത്തെ മികച്ച നൂറ് കോളജുകളില്‍ 20 എണ്ണം കേരകേരളത്തിൽ. സംസ്ഥാനത്ത് കേരള സര്‍വകലാശാലയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജും ആണ് മുന്നില്‍. മികച്ച നൂറു സര്‍വകലാശാലകളില്‍ 23ാം റാങ്കാണ് കേരളക്ക്. 30ാം റാങ്കിലുള്ള എം.ജിയാണ് കേരളത്തില്‍ രണ്ടാം സ്ഥാനത്ത്. 54ാം റാങ്കുള്ള കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സ്ഥാനത്തും 62ാം റാങ്കുള്ള കുസാറ്റ് നാലാം സ്ഥാനത്തുമാണ്.
സര്‍വകലാശാലകളില്‍ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനാണ് ഒന്നാം റാങ്ക്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല രണ്ടും ബനാറസ് ഹിന്ദു സര്‍വകലാശാല മൂന്നും സ്ഥാനങ്ങള്‍ നേടി. കോളജുകളില്ളില് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ദേശീയതലത്തില്‍ 23ാം റാങ്കോടെയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളജ് ഒന്നും ലേഡി ശ്രീറാം കോളജ് ഫോര്‍ വിമന്‍ രണ്ടും ഹിന്ദു കോളജ് മൂന്നും റാങ്കുകള്‍ നേടി. കഴിഞ്ഞവര്‍ഷം 18 കോളജുകളാണ് കേരളത്തില്‍നിന്ന് പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.