ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​​ര്‍​പ്പെ​ടു​ത്തി​യ റാ​ങ്കി​ങ്ങി​ല്‍ (നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ റാ​ങ്കി​ങ്​ ഫ്രെ​യിം​വ​ര്‍​ക്ക്​ -എ​ൻ ഐ.​ആ​ര്‍.​എ​ഫ്) രാജ്യത്തെ മി​ക​ച്ച നൂ​റ്​ കോ​ള​ജു​ക​ളി​ല്‍ 20 എ​ണ്ണം കേ​ര​കേരളത്തിൽ. സം​സ്​​ഥാ​ന​ത്ത്​ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യും തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജും ആണ് മു​ന്നി​ല്‍. മി​ക​ച്ച നൂ​റു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ 23ാം റാ​ങ്കാ​ണ്​​ കേ​ര​ള​ക്ക്. 30ാം റാ​ങ്കി​ലു​ള്ള എം.​ജി​യാ​ണ്​ കേ​ര​ള​ത്തി​ല്‍ ര​ണ്ടാം സ്​​ഥാ​ന​ത്ത്. 54ാം റാ​ങ്കു​ള്ള കാ​ലി​ക്ക​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്നാം സ്​​ഥാ​ന​ത്തും 62ാം റാ​ങ്കു​ള്ള കു​സാ​റ്റ്​ നാ​ലാം സ്​​ഥാ​ന​ത്തു​മാ​ണ്.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ബം​ഗ​ളൂ​രു ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ് സ​യ​ന്‍​സി​നാ​ണ്​ ഒ​ന്നാം റാ​ങ്ക്. ഡ​ല്‍​ഹി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ​ര്‍​വ​ക​ലാ​ശാ​ല​ ര​ണ്ടും ബ​നാ​റ​സ്​ ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്നും സ്​​ഥാ​ന​ങ്ങ​ള്‍ നേ​ടി.​ കോളജുകളില്ളി​ല്‍ തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ് ദേ​ശീ​യ​ത​ല​ത്തി​ല്‍ 23ാം റാങ്കോടെയാണ് കേ​ര​ള​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഡ​ല്‍​ഹി മി​റാ​ന്‍​ഡ ഹൗ​സ്​ കോ​ള​ജ്​ ഒ​ന്നും ലേ​ഡി ശ്രീ​റാം കോ​ള​ജ്​ ഫോ​ര്‍ വി​മ​ന്‍ ര​ണ്ടും ഹി​ന്ദു കോ​ള​ജ്​ മൂ​ന്നും റാ​ങ്കു​ക​ള്‍ നേ​ടി. ക​ഴി​ഞ്ഞ​വ​ര്‍​ഷം 18 കോ​ള​ജു​ക​ളാ​ണ്​ കേ​ര​ള​ത്തി​ല്‍​നി​ന്ന്​ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here