ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ വ്യക്തത നൽകാതെ സർക്കാർ. സംഘര്‍ഷ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ചൈ​നീ​സ് സേ​ന പി​ന്മാ​റി​യോ എ​ന്ന ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇനിയും മ​റു​പ​ടി ന​ല്‍കി​യി​ല്ല. ചൈ​ന ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്ത് ക​ട​ന്നു​ക​യ​റി​യെ​ന്ന വാ​ര്‍ത്ത​ക​ള്‍ക്കു​ശേ​ഷം പി​ന്മാ​റി​യെ​ന്നു പ​റ​യാ​ന്‍ ചൈ​ന​യും ഇ​ന്ത്യ​യും ഇ​തു​വ​രേ​ക്കും ത​യാ​റാ​യി​ട്ടി​ല്ല.

സം​ഘ​ര്‍ഷ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് ഇ​ന്ത്യ​ന്‍, ചൈ​നീ​സ് സൈ​ന്യ​ങ്ങ​ള്‍ പ​ഴ​യ സ്ഥി​തി​യി​ലേ​ക്ക് പി​ന്മാ​റി​യോ എ​ന്ന ചോ​ദ്യ​ത്തോ​ട്, വ്യാ​ഴാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച കേ​ന്ദ്ര വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീവാസ്തവും പ്ര​തി​ക​രി​ച്ചി​ല്ല. എന്നാൽ എ​ത്ര​യും വേ​ഗം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാണണമെന്ന് ഇ​രു​കൂ​ട്ട​രും സ​മ്മ​തി​ച്ച​താ​യി അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here