കോവിഡ്-19 വ്യാപനം തടയുന്നതിന് യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവിടെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റും റസിഡൻസ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കും. പുതിയ നടപടി പ്രകാരം രാജ്യത്തൊട്ടാകെയുളള മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ തൊഴിലാളികൾ പോകേണ്ടതില്ല. അത്തരം സേവനങ്ങൾക്കുള്ള ഫീസ് അംഗീകൃത പെയ്മെൻറ് ചാനലുകൾ വഴി ഗവൺമെൻറ് ശേഖരിക്കും. ഫീസ് അടച്ചു കഴിഞ്ഞാൽ തൊഴിലാളികൾ യുഎഇയിലെ നിയമാനുസൃത താമസക്കാർ ആയി തുടരും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ് തൊഴിൽ ദാതാക്കളോട് കോവിഡ് -19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ തൊഴിലാളികളിൽ കാണപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനാവശ്യപ്പെട്ടു.യു എ ഇ യിലെ എല്ലാ തൊഴിലാളികളും അവരുടെ രക്ഷയ്ക്ക് വേണ്ടിയും സമൂഹത്തിന്റെ രക്ഷയ്ക്കു വേണ്ടിയും ഉള്ള എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here